
ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ് ജൂനിയർ അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് 0) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ 676 (ജനറൽ 271, എസ്.സി 140, എസ്.ടി 74, ഒ.ബി.സി 124, ഇ.ഡബ്ല്യു.എസ് 67, പി.ഡബ്ല്യു.ബി.ഡി 31). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.idbibank.in/careersൽ ലഭിക്കും. വാർഷികശമ്പളം 6.14-6.50 ലക്ഷം രൂപ വരെ. മൂന്നുവർഷത്തെ സേവനം പൂർത്തിയാക്കിയാൽ ഗ്രേഡ് എ ഓഫിസറായി പ്രമോഷൻ ലഭിക്കുന്നതാണ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 55 ശതമാനം മതി) കുറയാതെ അംഗീകൃത സർവകലാശാല ബിരുദം. കമ്പ്യൂട്ടറിൽ പ്രാവീണ്യം. പ്രായപരിധി 20-25 വയസ്സ്. 2000 മേയ് രണ്ടിന് മുമ്പോ 2005 മേയ് ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷ: വിജ്ഞാപനത്തിലെ നിർദേശപ്രകാരം മേയ് 20വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 1050 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 രൂപ മതി. അപേക്ഷ പൂർത്തിയായിക്കഴിഞ്ഞാൽ സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ‘ഇ-രസീത്’ ലഭിക്കും. അപേക്ഷയുടെ ഹാർഡ് കോപ്പിയും ഇ-രസീതും റഫറൻസിനായി സൂക്ഷിക്കണം. ബാങ്കിന് അയക്കേണ്ടതില്ല.
സെലക്ഷൻ: തിരഞ്ഞെടുപ്പിനായുള്ള ഓൺലൈൻ ടെസ്റ്റ്, ജൂൺ എട്ടിന് ദേശീയതലത്തിൽ നടത്തും. ലോജിക്കൽ റീസണിങ്, ഡേറ്റാ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിങ് അവയർനെസ്/കമ്പ്യൂട്ടർ/ഐ.ടി എന്നിവയിൽ 200 ചോദ്യങ്ങൾ, 200 മാർക്കിന്. രണ്ടു മണിക്കൂർ സമയം ലഭിക്കും. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ ലക്ഷദ്വീപിൽ കവരത്തി പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
ഓൺലൈൻ ടെസ്റ്റിൽ യോഗ്യത നേടുന്നവരെ വ്യക്തിഗത അഭിമുഖം, സർട്ടിഫിക്കറ്റ്/രേഖകളുടെ പരിശോധന, വൈദ്യപരിശോധന എന്നിവ നടത്തി നിയമിക്കും. ഇന്റർവ്യൂ 100 മാർക്കിനാണ്. പരീക്ഷയുടെ വിശദാംശങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്.