പി.എം ഫൗണ്ടേഷൻ ടാലൻറ് സെർച് പരീക്ഷ; അപേക്ഷ ജൂൺ 20 വരെ

32 Views

കൊ​ച്ചി: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കാ​യി പി.​എം ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തു​ന്ന ടാ​ല​ൻ​റ് സെ​ർ​ച് പ​രീ​ക്ഷ​ക്ക്​ ജൂ​ൺ 20 വ​രെ അ​പേ​ക്ഷി​ക്കാം. 2025ലെ ​എ​സ്.​എ​സ്.​എ​ൽ.​സി/ ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ഗ്രേ​ഡ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ, സി.​ബി.​എ​സ്.​ഇ/ ഐ.​സി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ ഓ​രോ വി​ഷ​യ​ത്തി​ലും 90 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

കൂ​ടാ​തെ സം​സ്ഥാ​ന-​ദേ​ശീ​യ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ (കാ​യി​കം, ക​ലാ സാം​സ്കാ​രി​കം, നേ​തൃ​ത്വം, സാ​മൂ​ഹി​ക സേ​വ​നം, വി​വ​ര​സാ​ങ്കേ​തി​കം) വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് എ​സ്.​എ​സ്.​എ​ൽ.​സി/ ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും കു​റ​ഞ്ഞ​ത് എ ​ഗ്രേ​ഡും അ​ല്ലെ​ങ്കി​ൽ സി.​ബി.​എ​സ്.​ഇ/ ഐ.​സി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും കു​റ​ഞ്ഞ​ത് 80 ശ​ത​മാ​നം മാ​ർ​ക്കും ഉ​ണ്ടെ​ങ്കി​ൽ അ​പേ​ക്ഷി​ക്കാം.

വി​ശ​ദാം​ശ​ങ്ങ​ൾ www. pmfonline.org എ​ന്ന വെ​ബ്സൈ​റ്റി​ൽ. വി​വി​ധ ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടാ​കും. അ​ടി​സ്ഥാ​ന ശാ​സ്ത്രം, സാ​മൂ​ഹി​ക​ശാ​സ്ത്രം, പൊ​തു​വി​ജ്ഞാ​നം, ജ​ന​റ​ൽ ഇ​ന്റ​ലി​ജ​ൻ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​ത്താം ക്ലാ​സ് നി​ല​വാ​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ര​ണ്ടു​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​ബ്ജ​ക്ടി​വ് പ​രീ​ക്ഷ​യി​ൽ ഉ​ണ്ടാ​വു​ക.

നി​ശ്ചി​ത​മാ​ർ​ക്ക് നേ​ടു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും സാ​ക്ഷ്യ​പ​ത്ര​വും ന​ൽ​കും. ഇ​തി​നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്യാ​മ്പും പി​ന്നീ​ട് ഇ​ന്‍റ​ർ​വ്യൂ​വും ഉ​ണ്ടാ​കും. ഇ​തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി അ​ഞ്ചു​വ​ർ​ഷം വ​രെ പി.​എം ഫെ​ലോ​ഷി​പ് ന​ൽ​കും. ഫോ​ൺ: 0484 2367279 , +91 751 067 2798.

Leave a Reply

Your email address will not be published. Required fields are marked *