സർവകലാശാല വാർത്തകൾ

50 Views

എം.ജി 

പ​രി​സ്ഥി​തി ശാ​സ്ത്ര​ത്തി​ല്‍ പി.​ജി

പ​രി​സ്ഥി​തി ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ള്‍ പ​ഠി​ക്കാ​ന്‍ മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ അ​വ​സ​രം. ഏ​തെ​ങ്കി​ലും ശാ​സ്ത്ര വി​ഷ​യ​ത്തി​ല്‍ ബി.​എ​സ്.​സി യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്ക് ആ​ദ്യ ര​ണ്ടു പ്രോ​ഗ്രാ​മു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം. ജി​യോ​ള​ജി​യി​ല്‍ ബി​രു​ദ​മു​ള്ള​വ​രെ​യാ​ണ് എം.​എ​സ്.​സി ജി​യോ​ള​ജി​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്.

cat.mgu.ac.in വ​ഴി മെ​യ് 20 വ​രെ അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റ് ses.mgu.ac.in ഇ​മെ​യി​ല്‍: ses@mgu.ac.in. ഫോ​ണ്‍-0481 2733369

എം.​എ​സ്.​സി കെ​മി​സ്ട്രി; അ​പേ​ക്ഷി​ക്കാം

രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള പ​ഠ​ന സൗ​ക​ര്യ​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ള്‍ ഓ​ഫ് കെ​മി​ക്ക​ല്‍ സ​യ​ന്‍സ​സി​ല്‍ എം​എ​സ്സി പ​ഠി​ക്കാം. കെ​മി​സ്ട്രി​യി​ല്‍ ഇ​ന്‍ഓ​ര്‍ഗാ​നി​ക്, ഓ​ര്‍ഗാ​നി​ക്, ഫി​സി​ക്ക​ല്‍, പോ​ളി​മെ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ എം​എ​സ്സി പ്രോ​ഗ്രാ​മു​ക​ള്‍ക്ക് പ്ര​വേ​ശ​ന​ത്തി​ന് മെ​യ് 20 വ​രെ അ​പേ​ക്ഷി​ക്കാം.

ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ന്‍ ടെ​ക്നി​ക്ക്സി​ല്‍ ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ളു​മു​ണ്ട്. cat.mgu.ac.in വ​ഴി​യാ​ണ് അ​പേ​ക്ഷ ന​ല്‍കേ​ണ്ട​ത്. ഫോ​ണ്‍-8185998052, 9446125075, 9495607297. വെ​ബ് സൈ​റ്റ് : scs.mgu.ac.in. . ഇ​മെ​യി​ല്‍: scs@mgu.ac.in.

എം.​എ​ഡ്

മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ലെ സ്കൂ​ള്‍ ഓ​ഫ് പെ​ഡ​ഗോ​ജി​ക്ക​ല്‍ സ​യ​ന്‍സ​സി​ല്‍ എം​എ​ഡ് പ്രോ​ഗ്രാ​മി​ന് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം. 2025 മെ​യ് 30, 31 തീ​യ്യ​തി​ക​ളി​ല്‍ ന​ട​ത്തു​ന്ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം.

അ​വ​സാ​ന വ​ര്‍ഷ ബി​എ​ഡ് വി​ദ്യാ​ര്‍ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും. അ​വ​സാ​ന തീ​യ​തി 2025 മെ​യ് 20. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ മാ​ന​ദ​ണ്ഡ പ്ര​കാ​രം ഇ-​ഗ്രാ​ന്‍റ്സ് സ്കോ​ള​ര്‍ഷി​പ്പ് ല​ഭി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍(cat.mgu.ac.in)

എം.​എ​സ്.​സി സൈ​ക്കോ​ള​ജി

സ്കൂ​ള്‍ ഓ​ഫ് ബി​ഹേ​വി​യ​റ​ല്‍ സ​യ​ന്‍സ​സി​ല്‍ എം​എ​സ്സി സൈ​ക്കോ​ള​ജി പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. cat.mgu.ac.in വ​ഴി മെ​യ് 20 വ​രെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. വെ​ബ്സൈ​റ്റ്:sobs.mgu.ac.in, ഫോ​ണ്‍-0481 2733369

Leave a Reply

Your email address will not be published. Required fields are marked *