പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി

October 4, 2024 Off By Admin
പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി

​ഗേ​റ്റ്-2025​ൽ ഉ​യ​ർ​ന്ന സ്കോ​ർ നേ​ടു​ന്ന സ​മ​ർ​ഥ​രാ​യ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി​ക​ളാ​വാം. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​വു​മ്പോ​ൾ എ​ക്സി​ക്യൂ​ട്ടി​വ്/​എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ൽ ആ​ക​ർ​ഷ​ക​മാ​യ ശ​മ്പ​ള​നി​ര​ക്കി​ൽ സ്ഥി​രം നി​യ​മ​നം ല​ഭി​ക്കും. ഗെ​യി​ൽ ഇ​ന്ത്യ ലി​മി​റ്റ​ഡ്, എ​ൻ.​ടി.​പി.​സി ലി​മി​റ്റ​ഡ്, എ​ൻ.​എ​ൽ.​സി ഇ​ന്ത്യ ലി​മി​റ്റ​ഡ്, മ്യൂ​ണി​ഷ്യ​ൻ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് മു​ത​ലാ​യ സ്ഥാ​പ​ന​ങ്ങ​ൾ എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി അ​വ​സ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്.

എ​ൻ.​ടി.​പി.​സി​ക്ക് അ​ക്കാ​ദ​മി​ക് മി​ക​വു​ള്ള ഊ​ർ​ജ​സ്വ​ല​രാ​യ യു​വ എ​ൻ​ജി​നീ​യ​ർ​മാ​രെ വേ​ണം. ഇ​ല​ക്ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ൻ​സ്​​ട്രു​മെ​ന്റേ​ഷ​ൻ, സി​വി​ൽ, മൈ​നി​ങ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചു​കാ​ർ​ക്കാ​ണ് അ​വ​സ​രം. പ​ര​സ്യ​ന​മ്പ​ർ 14/24 പ്ര​കാ​രം എ​ൻ​ജി​നീ​യ​റി​ങ് എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി​ക​ളെ ഗേ​റ്റ്-2025 സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​വ​രം https://careers.ntpc.co.inwww.ntpc.co.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലു​ണ്ട്. അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള കാ​ല​യ​ള​വും തീ​യ​തി​യും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും അ​ട​ക്ക​മു​ള്ള വി​ജ്ഞാ​പ​നം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

കേ​ന്ദ്ര പ്ര​തി​രോ​ധ​മ​​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള മ്യൂ​ണി​ഷ്യ​ൻ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് മെ​ക്കാ​നി​ക്ക​ൽ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ളി​ൽ അ​ക്കാ​ദ​മി​ക് മി​ക​വോ​ടെ ബി​രു​ദ​മെ​ടു​ത്ത് ഗേ​റ്റ്-2025​ൽ ഉ​യ​ർ​ന്ന സ്കോ​ർ നേ​ടു​ന്ന​വ​ർ​ക്കാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. (പ​ര​സ്യ​ന​മ്പ​ർ MIL/HR/2024-25/ET/2025/01) വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://munitionsindia.inൽ ​യ​ഥാ​സ​മ​യം പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.