എസ്.ബി.ഐയിൽ ഓഫിസറാകാം; ഒഴിവുകൾ 2,273; തിരുവനന്തപുരം സർക്കിളിൽ 79

എസ്.ബി.ഐയിൽ ഓഫിസറാകാം; ഒഴിവുകൾ 2,273; തിരുവനന്തപുരം സർക്കിളിൽ 79
27 Views

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സർക്കിൾ ബേസ്ഡ് ഓഫിസർമാരെ റിക്രൂട്ട് ചെയ്യും. രാജ്യത്തെ വിവിധ സർക്കിളുകളിലായി ആകെ 2273 ഒഴിവുകളുണ്ട്. കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട തിരുവനന്തപുരം സർക്കിളിൽ 79 പേർക്കാണ് അവസരം. ചെന്നൈ സർക്കിളിൽ 202, ബംഗളൂരുവിൽ 211, ഹൈദരാബാദിൽ 80 എന്നിങ്ങനെയാണ് ലഭ്യമായ ഒഴിവുകൾ. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://sbi.bank.in/web/careers/current-openingsൽ. ഒരാൾക്ക് ഒരു സർക്കിളിലേക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം. മെഡിക്കൽ, എൻജിനീയറിങ് ബിരുദക്കാർക്കും സി.എ, സി.എം.എ മുതലായ പ്രഫഷനൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി: 21-30. നിയമാനുസൃത ഇളവുണ്ട്. ബിരുദത്തിനുശേഷം ഏതെങ്കിലും ഷെഡ്യൂൾഡ് കമേർസ്യൽ ബാങ്ക്/റീജനൽ റൂറൽ ബാങ്കിൽനിന്നുള്ള രണ്ടുവർഷത്തിൽ കുറയാതെ ഓഫിസർ പദവിയിലുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

അതത് സർക്കിളിലെ പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും മനസ്സിലാക്കാനുമുള്ള പ്രാവീണ്യമുണ്ടായിരിക്കണം. പ്രാദേശിക ഭാഷാ പരിജ്ഞാനം പരിശോധിക്കുന്നതിന് പ്രത്യേക പരീക്ഷയുണ്ടാവും. പത്ത് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസിൽ പ്രസ്തുത ഭാഷാവിഷയം ഉൾപ്പെടെ പഠിച്ച് പാസായ സർട്ടിഫിക്കറ്റുള്ളവർക്ക് ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് ആവശ്യമില്ല. അപേക്ഷാഫീസ്: ജനറൽ/ഇ.ഡബ്ല്യു.എസ്/ഒ.ബി.സി വിഭാഗങ്ങൾക്ക് 750 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനിൽ ഫെബ്രുവരി 18 വരെ അപേക്ഷിക്കാം.

സെലക്ഷൻ: ഓൺലൈൻ ടെസ്റ്റ്, സ്ക്രീനിങ്, ഇന്റർവ്യൂ, ഭാഷ പരിജ്ഞാന പരിശോധന, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. കേരളത്തിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവരെ 48,480-85,920 രൂപ ശമ്പളനിരക്കിൽ ജൂനിയർ മാനേജ്മെന്റ് ഗ്രേഡിൽ ഓഫിസറായി നിയമിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top