പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ് പദ്ധതിയിൽ 1.25 ലക്ഷം പേർക്ക് തൊഴിൽ പരിശീലനം

പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ് പദ്ധതിയിൽ 1.25 ലക്ഷം പേർക്ക് തൊഴിൽ പരിശീലനം

October 14, 2024 Off By Admin
പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ് പദ്ധതിയിൽ 1.25 ലക്ഷം പേർക്ക് തൊഴിൽ പരിശീലനം

 ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്റേ​ൺ​ഷി​പ് പ​ദ്ധ​തി പ്ര​കാ​രം 2024-25 വ​ർ​ഷ​ത്തി​ൽ പ്ര​മു​ഖ ക​മ്പ​നി​ക​ളി​ലാ​യി 1.25 ല​ക്ഷം യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കും. 12 മാ​സ​ത്തെ പ​രി​ശീ​ല​ന​കാ​ല​ത്ത് പ്ര​തി​മാ​സം 5000 രൂ​പ ധ​ന​സ​ഹാ​യം ല​ഭി​ക്കും. കൂ​ടാ​തെ 6000 രൂ​പ വ​ൺ​ടൈം ഗ്രാ​ന്റാ​യും അ​നു​വ​ദി​ക്കും.

2024 -25 മു​ത​ൽ അ​ഞ്ചു വ​ർ​ഷ​ക്കാ​ലം 500 പ്ര​മു​ഖ ക​മ്പ​നി​ക​ളി​ലാ​യി ഒ​രു​കോ​ടി യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ പ്രാ​വീ​ണ്യം ന​ൽ​കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പൈ​ല​റ്റ് പ്രോ​ജ​ക്ടാ​ണി​ത്. ബി​സി​ന​സ് അ​ട​ക്കം വി​വി​ധ പ്ര​ഫ​ഷ​ന​ലു​ക​ളി​ലേ​ർ​പ്പെ​ടു​ന്ന​തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ന്റേ​ൺ​ഷി​പ് പ​രി​ശീ​ല​നം ഉ​പ​കാ​ര​പ്ര​ദ​മാ​കും. ക​മ്പ​നി​ക​ളു​ടെ വി​വി​ധ ജോ​ലി​ക​ളി​ലൂ​ടെ നേ​ടു​ന്ന തൊ​ഴി​ൽ പ്രാ​വീ​ണ്യം സ​മാ​ന തൊ​ഴി​ൽ​മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ളു​പ്പ​മാ​ക്കും. അ​ക്കാ​ദ​മി​ക് പ​ഠ​നം ക​ഴി​ഞ്ഞെ​ത്തു​ന്ന​വ​ർ​ക്ക് ഇ​ൻ​ഡ​സ്ട്രി ഇ​ന്റേ​ൺ​ഷി​പ്പി​ലൂ​ടെ ‘എം​പ്ലോ​യ​ബി​ലി​റ്റി’ വ​ർ​ധി​പ്പി​ക്കാം. സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ്രാ​യ​പ​രി​ധി 21 -24 വ​യ​സ്സ്. എ​സ്‍.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു, ​ഐ.​ടി.​ഐ, പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ, ബി.​എ, ബി.​എ​സ്‍സി, ബി.​കോം, ബി.​സി.​എ, ബി.​ബി.​എ, ബി.​ഫാം മു​ത​ലാ​യ യോ​ഗ്യ​ത​ക​ൾ ഉ​ള്ള​വ​ർ​ക്ക് 25ന​കം ഇ​ന്റേ​ൺ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. എ​ന്നാ​ൽ, ഐ.​​ഐ.​ടി​ക​ൾ, ഐ.​ഐ.​എ​മ്മു​ക​ൾ, ഐ​സ​റു​ക​ൾ, എ​ൻ.​ഐ.​ഡി, ഐ.​ഐ.​ഐ.​ടി​ക​ൾ അ​ട​ക്ക​മു​ള്ള ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ബി​രു​ദ​മെ​ടു​ത്ത​വ​ർ CA, CMA, CS, MBBS, BDS, MBA, മ​റ്റു മാ​സ്റ്റേ​ഴ്സ് ബി​രു​ദ​ങ്ങ​ൾ നേ​ടി​യ​വ​ർ, അ​പ്ര​ന്റീ​സ്ഷി​പ്/ ഇ​ന്റേ​ൺ​ഷി​പ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, എ​ട്ടു ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള​വ​ർ മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല.

ഒ.​എ​ൻ.​ജി.​സി, ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ഗെ​യി​ൽ ഇ​ന്ത്യ, ഓ​യി​ൽ ഇ​ന്ത്യ, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം, ഭാ​ര​ത് പെ​ട്രോ​ളി​യം, ഹി​ന്ദു​സ്ഥാ​ൻ എ​യ്റോ​നോ​ട്ടി​ക്സ്, കാ​ൾ ഇ​ന്ത്യ, കൊ​ച്ചി​ൻ ഷി​പ്‍യാ​ർ​ഡ്, എ​ൽ.​ഐ.​സി ഹൗ​സി​ങ് ഫി​നാ​ൻ​സ്, ഇ​ന്ത്യ​ൻ റെ​യ​ർ എ​ർ​ത്ത്, ഹി​ന്ദു​സ്ഥാ​ൻ യൂ​നി​ലി​വ​ർ, റി​ല​യ​ൻ​സ്, ടാ​റ്റാ ക​ൺ​സ​ൽ​ട്ട​ൻ​സി, എ​ച്ച്.​ഡി.​എ​ഫ്.​സി ബാ​ങ്ക്, ഇ​ൻ​ഫോ​സി​സ്, ടാ​റ്റാ സ്റ്റീ​ൽ, ഐ.​സി.​ഐ.​സി.​ഐ ബാ​ങ്ക്, വി​പ്രോ, ആ​ക്സി​സ് ബാ​ങ്ക്, മാ​രു​തി സു​സു​കി, ടൈ​റ്റാ​ൻ, ബ്രി​ട്ടാ​നി​യ, സ​ൺ​ഫാ​ർ​മ, ഫെ​ഡ​റ​ൽ ബാ​ങ്ക്, സീ​മെ​ൻ​സ്, ഗൂ​ഗ്ൾ ഐ.​ടി സ​ർ​വി​സ​സ്, ടാ​റ്റാ മോ​​ട്ടോ​ഴ്സ്, എ​ക്സൈ​ഡ്, ടി.​വി.​എ​സ്, അ​പ്പോ​ളോ ട​യേ​ഴ്സ്, വോ​ൾ​ട്ടാ​സ്, മ​ല​ബാ​ർ ഗോ​ൾ​ഡ്, കൊ​ട​ക് സെ​ക്യൂ​രി​റ്റീ​സ്, അ​ദാ​നി പ​വ​ർ ലി​മി​റ്റ​ഡ്, ഫി​യ​റ്റ്, മെ​ഴ്സി​ഡെ​സ് ബെ​ൻ​സ് അ​ട​ക്കം 500 പ്ര​മു​ഖ ക​മ്പ​നി​ക​ളാ​ണ് തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.pminternship.mca.gov.inൽ.