പി.എസ്.സി അറിയിപ്പുകൾ
November 14, 2024അഭിമുഖം
തിരുവനന്തപുരം:എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 702/2023) തസ്തികയിലേക്ക് നവംബർ 15ന് രാവിലെ ഒമ്പതിന് എറണാകുളം മേഖല ഓഫിസിൽ അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി (കാറ്റഗറി നമ്പർ 291/2023) തസ്തികയിലേക്ക് നവംബർ 20, 21 തീയതികളിലും ഇൻഷുറൻസ് മെഡിക്കൽ സർവിസസ് വകുപ്പിൽ സയന്റിഫിക് അസി. (ഫിസിയോതെറപ്പി) (കാറ്റഗറി നമ്പർ 674/2022) തസ്തികയിലേക്ക് നവംബർ 20, 21, 22 തീയതികളിലും പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546364.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്ഷോപ് ഇൻസ്ട്രക്ടർ/ ഇൻസ്ട്രക്ടർ ഗ്രേഡ് 2/ ഡെമോൺസ്ട്രേറ്റർ/ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 ഇൻ പോളിമർ ടെക്നോളജി (കാറ്റഗറി നമ്പർ 675/2022) തസ്തികയിലേക്ക് നവംബർ 20, 21 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546441.
കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജ്) ലെക്ചറർ ഇൻ വോക്കൽ (കാറ്റഗറി നമ്പർ 584/2022) തസ്തികയിലേക്ക് നവംബർ 20, 21 തീയതികളിൽ ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546447.
ഒ.എം.ആർ പരീക്ഷ
സാമൂഹികനീതി വകുപ്പിൽ പ്രബേഷൻ ഓഫിസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 577/2023) തസ്തികയിലേക്ക് നവംബർ 19ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കേരള പൊലീസ് സർവിസിൽ (ഫോറൻസിക് സർവിസസ് ലബോറട്ടറി) സയന്റിഫിക് ഓഫിസർ (കെമിസ്ട്രി) (കാറ്റഗറി നമ്പർ 633/2023) തസ്തികയിലേക്ക് നവംബർ 21ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.