ബിസിനസ് അനലിറ്റിക്സ് പി.ജി ഡിപ്ലോമ; അപേക്ഷ മാർച്ച് ആറുവരെ സ്വീകരിക്കും

ബിസിനസ് അനലിറ്റിക്സ് പി.ജി ഡിപ്ലോമ; അപേക്ഷ മാർച്ച് ആറുവരെ സ്വീകരിക്കും
ബിസിനസ് അനലിറ്റിക്സ് പി.ജി ഡിപ്ലോമ; അപേക്ഷ മാർച്ച് ആറുവരെ സ്വീകരിക്കും
29 Views

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കൽക്കട്ട, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗരഖ്പൂർ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ മൂന്ന് പ്രമുഖ ദേശീയ സ്ഥാപനങ്ങൾ സംയുക്തമായി 2025-27 വർഷം നടത്തുന്ന ദ്വിവത്സര ഫുൾടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് അനലിറ്റിക്സ് (പി.ജി.ഡി.ബി.എ) പ്രോഗ്രാം പ്രവേശനത്തിന് മാർച്ച് ആറുവരെ അപേക്ഷസ്വീകരിക്കും. അപേക്ഷാഫീസ് 2500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 1250 രൂപ മതി.

പ്രവേശന യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം (ബി.ടെക്/ബി.ഇ/എം.എസ്‍സി/എം.കോം/തത്തുല്യം) അല്ലെങ്കിൽ നാലുവർഷത്തെ ബി.എസ് സി അല്ലെങ്കിൽ സി.എ/സി.എസ്/ഐ.സി.ഡബ്ല്യു.എ (ഫൈനൽ പരീക്ഷ) 60 ശതമാനം മാർക്കിൽ/6.5 സി.ജി.പി.എയിൽ കുറയാതെ വിജയിച്ചിരിക്കണം. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും.

ഏപ്രിൽ ആറിന് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി മേയ് 17, 18 തീയതികളിലായി അഭിമുഖത്തിന് ക്ഷണിക്കും.

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും https://www.iima.ac.in/academics/ePGD-ABA സന്ദർശിക്കുക. അന്വേഷണങ്ങൾക്ക് ഇ മെയിൽ: pgdbaadmissions@gmail.ac.in ഫോൺ: (033) 71211203, 71211204. ബഹുരാഷ്ട്ര കമ്പനികളിലേക്കും മറ്റും ബിസിനസ് അനലിറ്റിക്സ് പ്രഫഷനലുകളെ സൃഷ്ടിക്കുകയാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം.