സി.​ബി.​ഐ​യി​ൽ അ​സി​സ്റ്റ​ന്റ് പ്രോ​ഗ്രാ​മ​റാ​കാം; ഒ​ഴി​വു​ക​ൾ 27

സി.​ബി.​ഐ​യി​ൽ അ​സി​സ്റ്റ​ന്റ് പ്രോ​ഗ്രാ​മ​റാ​കാം; ഒ​ഴി​വു​ക​ൾ 27

November 13, 2024 0 By Admin
സി.​ബി.​ഐ​യി​ൽ അ​സി​സ്റ്റ​ന്റ് പ്രോ​ഗ്രാ​മ​റാ​കാം; ഒ​ഴി​വു​ക​ൾ 27

​കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നി​ൽ (സി.​ബി.​ഐ) അ​സി​സ്റ്റ​ന്റ് പ്രോ​ഗ്രാ​മ​റാ​കാം. 27 ഒ​ഴി​വു​ക​ളു​ണ്ട് (ജ​ന​റ​ൽ 8, ഇ.​ഡ​ബ്ല്യു.​എ​സ് 4, ഒ.​ബി.​സി 9, എ​സ്.​സി 4, എ​സ്.​ടി 2). നേ​രി​ട്ടു​ള്ള സ്ഥി​രം നി​യ​മ​ന​മാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും. പ​ര​സ്യ​ന​മ്പ​ർ 12/2024 പ്ര​കാ​രം യു.​പി.​എ​സ്.​സി​യാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. ജ​ന​റ​ൽ സെ​ൻ​ട്ര​ൽ സ​ർ​വി​സ് ഗ്രൂ​പ് ‘ബി’ ​ഗെ​സ​റ്റ​ഡ് നോ​ൺ മി​നി​സ്റ്റീ​രി​യ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ത​സ്തി​ക​യാ​ണി​ത്. സി.​ബി.​ഐ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ന്യൂ​ഡ​ൽ​ഹി​യാ​ണെ​ങ്കി​ലും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ ഇ​ന്ത്യ​യി​ലെ​വി​ടെ​യും ജോ​ലി ചെ​യ്യേ​ണ്ടി​വ​രും.

യോ​ഗ്യ​ത: ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ അ​ല്ലെ​ങ്കി​ൽ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദം. അ​ല്ലെ​ങ്കി​ൽ എം.​ടെ​ക് (ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ) അ​ല്ലെ​ങ്കി​ൽ ബി.​ഇ/​ബി.​ടെ​ക് (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​എ​ൻ​ജി​നീ​യ​റി​ങ്) അ​ല്ലെ​ങ്കി​ൽ ബി.​സി.​എ, ബി.​എ​സ് സി (​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഇ​ല​ക്ട്രോ​ണി​ക്സ്)/​ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ്​ ക​മ്യൂ​​ണി​ക്കേ​ഷ​ൻ ബാ​ച്ചി​ലേ​ഴ്സ് ബി​രു​ദ​വും ഇ​ല​ക്ട്രോ​ണി​ക് ഡേ​റ്റ പ്രോ​സ​സി​ങ് വ​ർ​ക്കി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ പി.​ജി.​ഡി.​സി.​എ​യും ഇ​ല​ക്ട്രോ​ണി​ക് ഡേ​റ്റ പ്രോ​സ​സി​ങ്ങി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ പ​രി​ച​യ​വും.

സി,​സി+ പ്രോ​ഗ്രാ​മി​ങ്ങി​ലു​ള്ള അ​റി​വ് അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി 30 വ​യ​സ്സ്. ഒ.​ബി.​സി-​നോ​ൺ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ന് 33 വ​യ​സ്സു​വ​രെ​യും പട്ടിക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 35 വ​യ​സ്സു​വ​രെ​യു​മാ​കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.upsc.gov.inൽ. ഓ​ൺ​ലൈ​നാ​യി www.upsconline.nic.inൽ ​ന​വം​ബ​ർ 28 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് ന​വം​ബ​ർ 29ന​കം എ​ടു​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഇ​ന്റ​ർ​വ്യൂ​വി​ന് ക്ഷ​ണി​ക്കു​ന്ന​പ​ക്ഷം അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​നോ​ടൊ​പ്പം അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ടും ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ട്.