സർക്കാറിന്‍റെ തിരുത്ത്; യൂനിഫോം തസ്തികകളിൽ ഉന്തിയ പല്ലിന്‍റെ പേരിലുള്ള അയോഗ്യത ഒഴിവാക്കും

39 Views

തിരുവനന്തപുരം: യൂനിഫോം തസ്തികകളിൽ ഉദ്യോഗാർഥികളുടെ ഉന്തിയ പല്ലിന്‍റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആഭ്യന്തരം, വനം – വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം ഫോഴ്സിലെ തസ്തികകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ഉന്തിയ പല്ല് ഇനി അയോഗ്യതയാവില്ല.

അതത് വകുപ്പുകളിലെ ചട്ടങ്ങളിൽ ഈ വ്യവസ്ഥ നിലവിലുണ്ടെങ്കിൽ അത് ഭേദഗതി ചെയ്യുന്നതിന് മന്ത്രിസഭ അനുമതി നൽകി. 

Leave a Reply

Your email address will not be published. Required fields are marked *