
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിലേക്ക് പരസ്യനമ്പർ 01/2025 പ്രകാരം പുരുഷന്മാരിൽനിന്ന് താഴെ പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാഫോറവും https://www.marvels.bro.gov.in//recruitmentൽനിന്ന് ഡൗൺലോഡ് ചെയ്യാം.
മൾട്ടി സ്കിൽഡ് വർക്കർ (എം.എസ്.ഡബ്ല്യു): കുക്ക്-ഒഴിവുകൾ 153, മേസൺ 172, ബ്ലാക്ക്സ്മിത്ത് 75, മെസ് വെയിറ്റർ 11 (ആകെ 411 ഒഴിവുകൾ. ഒ.ബി.സി നോൺ ക്രീമിലെയർ, എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണമുണ്ട്). കുക്ക്, ബ്ലാക്ക്സ്മിത്ത് തസ്തികകളിൽ ഭിന്നശേഷിക്കാർക്കും സംവരണം ലഭിക്കും.
യോഗ്യത: -കുക്ക്-എസ്.എസ്.എൽ.സി/തത്തുല്യം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ നടത്തുന്ന പ്രൊഫിഷ്യൻസി, ഫിസിക്കൽ ടെസ്റ്റുകളിൽ യോഗ്യത നേടണം.
മേസൺ-എസ്.എസ്.എൽ.സി. ബിൽഡിങ് കൺസ്ട്രക്ഷൻ/ബ്രിക്സ് മേസൺ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്/തത്തുല്യം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് വേണം.
ബ്ലാക്ക്സ്മിത്ത്-എസ്.എസ്.എൽ.സി. ബ്ലാക്ക്സ്മിത്ത്/ഷീറ്റ് മെറ്റൽ വർക്കർ/ഫോർജ് ടെക്നോളജി/ഹീറ്റ് ട്രാൻസ്ഫർ ടെക്നോളജി ട്രേഡിൽ ഐ.ടി.ഐ/വൊക്കേഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്/തത്തുല്യം. ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം.
മെസ് വെയിറ്റർ-എസ്.എസ്.എൽ.സി/തത്തുല്യം. ഫിസിക്കൽ, ഫിറ്റ്നസ് വേണം. ബന്ധപ്പെട്ട ട്രേഡുകളിൽ നടത്തുന്ന പ്രൊഫിഷ്യൻസി ടെസ്റ്റിലും ഫിസിക്കൽ ടെസ്റ്റിലും യോഗ്യത നേടണം.
പ്രായപരിധി 18-25 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. നിർദിഷ്ട മാതൃകയിൽ തയാറാക്കിയ അപേക്ഷ GREF Centre, Dighi Camp, Pune-411015 എന്ന വിലാസത്തിൽ ഫെബ്രുവരി 24നകം ലഭിക്കണം. ലക്ഷദ്വീപ്, ആന്തമാൻ നിക്കോബാർ അടക്കം വിദൂര പ്രദേശങ്ങളിലുള്ളവരുടെ അപേക്ഷകൾ മാർച്ച് 11 വരെ സ്വീകരിക്കും. അപേക്ഷാഫീസ് 50 രൂപയാണ്. ശമ്പളം അടക്കം കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.