ഇന്ത്യ എക്സിം ബാങ്കിൽ 88 ഓഫിസർ ഒഴിവുകൾ

ഇന്ത്യ എക്സിം ബാങ്കിൽ 88 ഓഫിസർ ഒഴിവുകൾ

October 9, 2024 0 By Admin
ഇന്ത്യ എക്സിം ബാങ്കിൽ 88 ഓഫിസർ ഒഴിവുകൾ

എക്സ്​പോർട്ട്-ഇംപോർട്ട് (എക്സിം) ബാങ്ക് ഓഫ് ഇന്ത്യ കരാർ അടിസ്ഥാനത്തിൽ ഓഫിസർമാരെ നിയമിക്കുന്നു (പരസ്യനമ്പർ HRM/OC/2024-25/01). ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് http://applyonlineeximb.com. പ്രവൃത്തി പരിചയമുള്ള പ്രഫഷനലുകൾക്കും മറ്റുമാണ് അവസരം.

തസ്തികകളും ഒഴിവുകളും, യോഗ്യത, സെലക്ഷൻ നടപടികൾ, ശമ്പളം, നിർദേശങ്ങൾ അടക്കമുള്ള വിജ്ഞാപനം https://eximbank.india.inൽ ലഭിക്കും. അപേക്ഷഫീസ് 600 രൂപ. വനിതകൾ/എസ്.സി/എസ്.ടി/ഭിന്നശേഷി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് 100 രൂപ മതി. അ​ന്വേഷണങ്ങൾക്ക് ഇ-മെയിൽ: hrm@eximbankindia.in.

ബിസിനസ് ഡവലപ്മെന്റ് ഓഫിസർമാരുടെ 11 ഒഴിവുകളുണ്ട്. ഓഫിസർ-ലീഗൽ 5, ഓഫിസർ-ലോൺ ഓപറേഷൻസ് ആൻഡ്​ ലോൺ മോണിറ്ററിങ് 15, ഓഫിസർ-ഡിജിറ്റൽ ടെക്​നോളജി (ഫിനിക്കിൾ കോർ) 6 തുടങ്ങിയവയാണ് മറ്റു ഒഴിവുകൾ.