റിയാദിലെ ഇന്ത്യൻ എംബസിയിൽ ക്ലാർക്ക്, ട്രാൻസലേറ്റർ ഒഴിവുകൾ
October 30, 2024റിയാദ്: ഇന്ത്യൻ എംബസിയിൽ ക്ലർക്കിെൻറയും ജൂനിയർ ട്രാൻസിലേറ്ററുടെയും ഒഴിവിലേക്ക് സൗദി അറേബ്യയിലെ സാധുവായ ഇഖാമയുള്ള ഇന്ത്യാക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ക്ലർക്ക്
അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലേഴ്സ് ബിരുദമാണ് ക്ലർക്കിന് വേണ്ട അടിസ്ഥാന യോഗ്യത. കൂടാതെ കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം, ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, അറബി ഭാഷയിൽ പ്രവർത്തന പരിജ്ഞാനം എന്നീ യോഗ്യതകളുമുള്ള 2024 ഒക്ടോബർ ഒന്നിന് 35 വയസ് കടക്കാത്തവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിെൻറയും ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക ശമ്പളം 4,000 സൗദി റിയാൽ. യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. നവംബർ 12നുള്ളിൽ അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ ലിങ്കും വിശദവിവരങ്ങളും എംബസി വെബ്സൈറ്റിൽ ലഭ്യമാണ്.
ജൂനിയർ ട്രാൻസലേറ്റർ
അംഗീകൃത സർവകലാശാലയിൽ നിന്ന് നിർബന്ധിത ഇംഗ്ലീഷ് ഭാഷാ വിഷയത്തോടു കൂടിയ അറബി ഭാഷയിലുള്ള ബാച്ചിലേഴ്സ് ബിരുദമാണ് ജൂനിയർ ട്രാൻസിലേറ്റർ (വിവർത്തകന്) വേണ്ട അടിസ്ഥാന യോഗ്യത. അറബിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനം ചെയ്യാനുള്ള കഴിവ്, കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യം, ഇംഗ്ലീഷ്, അറബി ഭാഷകളിൽ എഴുതാനും സംസാരിക്കാനുള്ള കഴിവ് എന്നിവയും ഉണ്ടായിരിക്കണം. ഇംഗ്ലീഷ്-അറബിക് വിവർത്തകൻ എന്ന നിലയിലുള്ള പ്രവൃത്തിപരിചയം വളരെ അഭികാമ്യം.
ഇത് തെളിയിക്കാനാവശ്യമായ എക്സ്പീര്യൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരക്കണം. ഔദ്യോഗിക പ്രതിനിധികൾക്കൊപ്പം ദ്വീഭാഷിയായി പ്രവർത്തിക്കേണ്ടി വരും. ഉയർന്ന പ്രായപരിധി 2024 ഒക്ടോബർ ഒന്നിന് 45 വയസ്സിൽ താഴെയായിരിക്കണം. എഴുത്തുപരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിെൻറയും ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
പ്രാഥമിക ശമ്പളം 7,200 സൗദി റിയാൽ. യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. നവംബർ 10നുള്ളിൽ അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ ലിങ്കും വിശദവിവരങ്ങളും എംബസി വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.eoiriyadh.gov.in സന്ദർശിക്കാം.