കെ.ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി നീട്ടി

കെ.ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി നീട്ടി

November 6, 2024 0 By Admin
കെ.ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി നീട്ടി

തി​രൂ​ർ: എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് കെ.​ടെ​റ്റ് (കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) യോ​ഗ്യ​ത നേ​ടാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. 2011 ജൂ​ലൈ 20ന് ​ശേ​ഷ​മി​റ​ങ്ങി​യ പി.​എ​സ്.​സി വി​ജ്ഞാ​പ​ന​പ്ര​കാ​രം കെ.​ടെ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​തെ നി​യ​മി​ത​രാ​യ സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും 2012 ജൂ​ൺ ഒ​ന്നു മു​ത​ൽ 2019-20 അ​ധ്യ​യ​ന​വ​ർ​ഷം വ​രെ കെ.​ടെ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​തെ നി​യ​മി​ത​രാ​യ എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും മാ​ത്ര​മാ​ണ് നി​ശ്ചി​ത കാ​റ്റ​ഗ​റി​യി​ലു​ള്ള കെ.​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​നു​ള്ള കാ​ലാ​വ​ധി​യി​ൽ ഇ​ള​വ​നു​വ​ദി​ച്ച​ത്. ഇ​വ​ർ​ക്ക് മാ​ത്രം അ​വ​സാ​ന അ​വ​സ​ര​മാ​യി 2025 മേ​യി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന പ്ര​ത്യേ​ക കെ.​ടെ​റ്റ് പ​രീ​ക്ഷ​യു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന തീ​യ​തി വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ച​തെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

കെ.​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ സ​ർ​വി​സി​ലി​രി​ക്കു​ന്ന സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യി 2023 ആ​ഗ​സ്റ്റി​ൽ പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ചി​ല അ​ധ്യാ​പ​ക​ർ​ക്ക് വി​ജ​യി​ക്കാ​നാ​യി​രു​ന്നി​ല്ല. ഇ​ത് സ​ർ​ക്കാ​റി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും സ​മ​യ​പ​രി​ധി നീ​ട്ടി​യ​ത്. കെ.​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​ത്ത​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ​ർ​വി​സു​ള്ള അ​ധ്യാ​പ​ക​ർ​ക്കു​പോ​ലും പ്ര​ബേ​ഷ​ൻ, ഇ​ൻ​ക്രി​മെൻറ് തു​ട​ങ്ങി​യ​വ ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ, 2023ൽ ​പ്ര​ത്യേ​ക കെ.​ടെ​റ്റ് പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​രെ​യും 2025ലെ ​പ്ര​ത്യേ​ക പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ​യും കെ.​ഇ.​ആ​ർ 14 ച​ട്ടം 3ൽ ​പ​റ​യു​ന്ന ത​ര​ത്തി​ൽ​ത​ന്നെ നി​ർ​ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള​വ​രാ​യി പ​രി​ഗ​ണി​ച്ച് നി​യ​മ​ന തീ​യ​തി മു​ത​ൽ ക​ണ​ക്കാ​ക്കി പ്ര​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​താ​യി പ്ര​ഖ്യാ​പി​ക്കേ​ണ്ട​തും ഇ​ൻ​ക്രി​മെൻറ് അ​നു​വ​ദി​ക്കേ​ണ്ട​തു​മാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. കൂ​ടാ​തെ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഇ​ള​വ് കാ​ല​യ​ള​വാ​യ 2012 ജൂ​ൺ ഒ​ന്നു മു​ത​ൽ 2019-20 വ​ർ​ഷം വ​രെ കെ.​ടെ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​തെ നി​യ​മി​ത​രാ​യ​വ​രി​ൽ ഇ​നി​യും അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് മ​റ്റു വി​ധ​ത്തി​ൽ ക്ര​മ​പ്ര​കാ​ര​മെ​ങ്കി​ൽ നി​ല​വി​ലെ നി​യ​മ​വ്യ​വ​സ്ഥ​ക്കു വി​ധേ​യ​മാ​യി നി​യ​മ​നാം​ഗീ​കാ​രം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, അ​വ​ർ​ക്കും പ്ര​ബേ​ഷ​ൻ, ഇ​ൻ​ക്രി​മെൻറ് തു​ട​ങ്ങി​യ​വ സ​ർ​ക്കാ​ർ ദീ​ർ​ഘി​പ്പി​ച്ചു​ന​ൽ​കി​യ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ കെ.​ടെ​റ്റ് യോ​ഗ്യ​ത നേ​ടു​ക​യാ​ണെ​ങ്കി​ൽ മാ​ത്ര​മേ അ​നു​വ​ദി​ക്കേ​ണ്ട​തു​ള്ളൂ​വെ​ന്നും അ​റി​യി​ച്ചു.