നാഷനൽ ഫെർട്ടിലൈസേഴ്സിൽ നോൺ-എക്സിക്യൂട്ടിവുകളെ തേടുന്നു
October 19, 2024ഭാരതസർക്കാർ സംരംഭമായ നോയിഡയിലെ നാഷനൽ ഫെർട്ടിലൈസേർസ് ലിമിറ്റഡ് (നവരത്ന കമ്പനി) വിവിധ യൂനിറ്റ്/ഓഫിസുകളിലേക്ക് നോൺ എക്സിക്യൂട്ടിവ് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നംങ്കൽ, ബതിൻഡ, പാനിപ്പറ്റ്, വിജയ്പൂർ യൂനിറ്റുകളിലും മാർക്കറ്റിങ് ഡിവിഷൻ, നോയിഡ കോർപറേറ്റ് ഓഫിസുകളിലും മറ്റുമായി ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ.
ജൂനിയർ എൻജിനീയറിങ് അസിറ്റന്റ് ഗ്രേഡ്-2-പ്രോഡക്ഷൻ-108, മെക്കാനിക്കൽ-6, ഇൻസ്ട്രുമെന്റേഷൻ-33, ഇലക്ട്രിക്കൽ-14, കെമിക്കൽ ലാബ്-10, മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ/എൻ.ഡി.ടി(4+4). ശമ്പള നിരക്ക്: 23,000-56,500 രൂപ. യോഗ്യത: ബി.എസ്.സി (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്). 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗത്തിന് 45 ശതമാനം മാർക്ക് മതി. പ്രായപരിധി 18-30 വയസ്സ്.
സ്റ്റോർ അസിസ്റ്റന്റ്: ഒഴിവുകൾ 19, ശമ്പള നിരക്ക്-23,000-56,500 രൂപ. യോഗ്യത 50 ശതമാനം മാർക്കോടെ ബി.എസ്.സി/ബി.കോം/ബി.എ ബിരുദം.
ലോക്കോ അറ്റൻഡന്റ് ഗ്രേഡ്-2: ഒഴിവുകൾ-അഞ്ച്, ശമ്പള നിരക്ക്-23,000-56,500 രൂപ. യോഗ്യത: 50 ശതമാനം മാർക്കോടെ എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ).
നഴ്സ്-: ഒഴിവ്:10, ശമ്പളം–23,000-56,500 രൂപ, യോഗ്യത: ശാസ്ത്ര വിഷയത്തിൽ പ്ലസ് ടു + ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ 50 ശതമാനം മാർക്കോടെയും അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് (50 ശതമാനം മാർക്കിൽ കുറയരുത്) തത്തുല്യ നഴ്സിങ് കൗൺസിൽ അംഗീകാരവുമുണ്ടായിരിക്കണം.
ഫാർമസിസ്റ്റ്: ഒഴിവ് 10, ശമ്പളം-23,000-56,500 രൂപ. യോഗ്യത-ഫാർമസി ഡിപ്ലോമ/ബി.ഫാം 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഫാർമസി കൗൺസിൽ രജിസ്ട്രേഷനുണ്ടായിരിക്കണം.
ലാബ് ടെസ്കനീഷ്യൻ: ഒഴിവ് 4, ശമ്പളം-23,000-56,500 രൂപ. യോഗ്യത-മെഡിക്കൽ ലാബ് ടെക്നോളജിയിൽ 50 ശതമാനം മാർക്കോടെ ഡിപ്ലോമ/ഡിഗ്രി.
എക്സ്റേ ടെക്നീഷ്യൻ: ഒഴിവ് 2, ശമ്പളം-23,000-56,500 രൂപ. യോഗ്യത: എം.ആർ.ടി/റേഡിയോ ഗ്രാഫിയിൽ അമ്പത് ശതമാനം മാർക്കോടെ ഡിേപ്ലാമ/ഡിഗ്രി.
അക്കൗണ്ടന്റ് അസിസ്റ്റന്റ്: ഒഴിവ് 10. ശമ്പളം: 23,000-56,500 രൂപ. യോഗ്യത 50 ശതമാനം മാർക്കോടെ ബി.കോം ബിരുദം.
അറ്റൻഡന്റ് ഗ്രേഡ്-1: (മെക്കാനിക്കൽ-ഫിറ്റർ-40, വെൽഡർ-3, ഓട്ടോ ഇലക്ട്രീഷ്യൻ-2, ഡീസൽ മെക്കാനിക്-2, ടർണർ-3, മെഷീനിസ്റ്റ്-2, ബോറിങ് മെഷീൻ-1, ഇൻസ്ട്രുമെന്റേഷൻ-4, ഇലക്ട്രിക്കൽ-33. ശമ്പളം: -23000-56500 രൂപ. യോഗ്യത:എസ്.എസ്.എൽ.സി/തത്തുല്യം ബന്ധപ്പെട്ട ട്രേഡിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
ലോക്കോ അറ്റൻഡന്റ് ഗ്രേഡ്-3: ഒഴിവ്-4, ശമ്പളം: 28500-52500 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തതുല്യം + മെക്കാനിക് ഡീസൽ, ഐ.ടി.ഐ സർട്ടിഫിക്കറ്റ് (50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം) എൻ.എ.സി
ഒ.ടി ടെക്നീഷ്യൻ: ഒഴിവ് 4, ശമ്പളം: 21500-52000 രൂപ. യോഗ്യത: പ്ലസ് ടു (ഫിസിക്സ്, കെമിസ്ട്രി, ബയോളജി)+ ഓപറേഷൻ തിയറ്റർ ടെക്നിക്സ്/ (ഓപറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി ഡിപ്ലോമ) 50 ശതമാനം മാർക്ക് കുറയരുത്.
യോഗ്യതാ പരീക്ഷയിൽ എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/ഡിപ്പാർട്ട്മെന്റൽ അപേക്ഷാർഥികൾക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്. എല്ലാ തസ്തികകളും പ്രായപരിധി 18-30 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
റിക്രൂട്ട്മെന്റ് വിജ്ഞാപനം www.nationalfertilizers.com/career ൽ. അപേക്ഷാ ഫീസ് 200 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ/വകുപ്പ് ജീവനക്കാർ എന്നീ വിഭാഗക്കാർക്ക് ഫീസില്ല. ഓൺലൈനായി നവംബർ എട്ടു വരെ അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ കൊച്ചി പരീക്ഷ കേന്ദ്രമാണ്.