
തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് (വനിതകള്‍) ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. നഴ്സിങ്ങില്‍ ബി.എസ്സി പോസ്റ്റ് ബേസിക് ബി.എസ്സി വിദ്യാഭ്യാസയോഗ്യതയും സ്പെഷാലിറ്റികളില് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ഇതിനോടൊപ്പം സൗദി കമീഷന് ഫോര്‍ ഹെല്‍ത്ത് സ്പെഷലിസ്റ്റുകളില്‍ നിന്നുള്ള പ്രഫഷനല്‍ ക്ലാസിഫിക്കേഷനും (മുമാരിസ് + വഴി), എച്ച്.ആര്.ഡി അറ്റസ്റ്റേഷന്, ഡേറ്റാഫ്ലോ പരിശോധന എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
സി.വിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് 2025 മേയ് 10 നകം അപേക്ഷിക്കണം. അഭിമുഖം മേയ് 13 മുതല്‍ 16 വരെ എറണാകുളത്ത് നടക്കും.
വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വിസ്) ബന്ധപ്പെടാം.