ഭാരത് ഇലക്ട്രോണിക്സിൽ 229 എൻജിനീയർമാർക്ക് അവസരം
November 23, 2024ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് ബംഗളൂരു കോംപ്ലക്സിലേക്കും മറ്റ് പ്രോജക്ടുകളിലേക്കും കരാർ അടിസ്ഥാനത്തിൽ എൻജിനീയർമാരെ നിയമിക്കുന്നു. 229 ഒഴിവുകളുണ്ട്. ബംഗളൂരു കോംപ്ലക്സ്-ഇലക്ട്രോണിക്സ്-48, മെക്കാനിക്കൽ 52, കമ്പ്യൂട്ടർ സയൻസ് -75, ഇലക്ട്രിക്കൽ -2, അംബാല/ജോഡ്പൂർ/ബധിൻഡ-ഇലക്ട്രോണിക്സ്-3, മുംബൈ, വിശാഖപട്ടണം -ഇലക്ട്രോണിക്സ്-24, വിശാഖപട്ടണം, ഡൽഹി, ഇന്ദോർ-കമ്പ്യൂട്ടർ സയൻസ് -10, ഗാസിയാബാദ്-ഇലക്ട്രോണിക്സ്-10, കമ്പ്യൂട്ടർ സയൻസ് -5.
(സംവരണേതര ഒഴിവുകൾ/ജനറൽ 99, ഒ.ബി.സി -നോൺ ക്രീമിലെയർ -61, എസ്.സി 32, എസ്.ടി -17, ഇ.ഡബ്ല്യു.എസ് -20).
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ നാലുവർഷത്തെ അംഗീകൃത ബി.ഇ/ബി.ടെക്/തത്തുല്യ ബിരുദം. പ്രായപരിധി 1.11.2024 28 വയസ്സ്. ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും പട്ടിക വിഭാഗക്കാർക്ക് അഞ്ചു വർഷവും ഭിന്നശേഷി വിഭാഗക്കാർക്ക് 10 വർഷവും ഇളവുണ്ട്. യോഗ്യതാ പരീക്ഷ ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. പട്ടിക/ഭിന്നശേഷി വിഭാഗങ്ങൾക്ക് മിനിമം പാസ് മതി.
അപേക്ഷാ ഫീസ് 472 രൂപ. പട്ടിക/ഭിന്നശേഷി/വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. വിശദവിവരങ്ങൾക്ക് www.bel-india.in/careers സന്ദർശിക്കുക. ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബംഗളൂരുവിൽ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിന് ക്ഷണിക്കും. ഇതിൽ യോഗ്യത നേടുന്നവരെ അഭിമുഖം നടത്തി നിയമിക്കും. ശമ്പളനിരക്ക് 40,000-140,000 രൂപ (ഏകദേശം 12-12.5 ലക്ഷം രൂപ വരെയാണ് വാർഷിക ശമ്പളം) ഡി.എ, എച്ച്.ആർ.എ, പി.എഫ്. ഗ്രാറ്റുവിറ്റി, ചികിത്സാ സഹായം, പെൻഷൻ മുതലായ ആനുകൂല്യങ്ങളും ലഭിക്കും.