
കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 07 മുതൽ 89/2025 വരെയുള്ള വിവിധ തസ്തികകളിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദ വിജ്ഞാപനം ഏപ്രിൽ 30ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in ലും ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ ജൂൺ നാലുവരെ അപേക്ഷിക്കാം. തസ്തികകൾ ചുവടെ.
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം): അസിസ്റ്റന്റ് പ്രഫസർ -സർജിക്കൽ ഗ്യാസ്ട്രോ എൻററോളജി, അനാട്ടമി, ജനിറ്റോ യൂറിനറി സർജറി (യൂറോളജി) മെഡിക്കൽ ഓങ്കോളജി (മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (ആരോഗ്യ വകുപ്പ്), റിസർച് അസിസ്റ്റന്റ് (മൈക്രോ ബയോളജി-ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം) ജൂനിയർ ഇൻസ്പെക്ടർ (വെൽഡർ)(വ്യവസായിക പരിശീലനം), ട്രെയിനിങ് ഇൻസ്പെട്കടർ (പ്ലംബർ) (പട്ടിജാതി വികസന വകുപ്പ്), ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപറേറ്റർ ഗ്രേഡ് 2 (അച്ചടി വകുപ്പ്), സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്.ബി.സി.ഐ.ഡി) കേരള പൊലിസ്), നഴ്സ് ഗ്രേഡ് 2 (ഗവൺമെന്റ് ഹോമിയോ മെഡി കോളജുകൾ), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കേരള തൊഴിലാളി ക്ഷേമനിധി ബോർഡ്), ഓവർസിയർ ഗ്രേഡ്-3 (കേരള ജലഅതോറിറ്റിയിലെ യോഗ്യതയുള്ള ജീവനക്കാർക്കായി മാത്രം), വാച്ച്മാൻ (ജനറൽ ആൻഡ് സൊസൈറ്റി കാറ്റഗറി) കേരള സ്റ്റേറ്റ് ഫെഡറേഷൻ ഓഫ് എസ്.സി ആൻഡ് എസ്.ടി ഡെവലപ്മെന്റ് കോഓപറേറ്റിവ് ലിമിറ്റഡ്), പ്യൂൺ (സ്റ്റേറ്റ് കോഓപറേറ്റിവ് ഹൗസിങ് ഫെഡറേഷൻ)
സ്പെഷൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രഫസർ ഇൻ ലോ (പട്ടിക വർഗം) കോളജ് വിദ്യഭ്യാസം)
എൻ.സി.എ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസി. പ്രഫസർ (പ്രീഡിയാട്രിക് സർജറി -മുസ്ലിം, ന്യൂറോ സർജറി -ഈഴവ/തിയ്യ/ബില്ലവ/വിശ്വകർമ, അനസ്തേഷ്യോളജി എസ്.സി.സി.സി/ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എസ്.എസ്.സി.സി/കമ്യൂണിറ്റി മെഡിസിൻ-എസ്.സി.സി.സി, അസിസ്റ്റന്റ് പ്രഫസർ -ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി -എസ്.സി.സി.സി, മെഡിക്കൽ ഓഫിസർ (മർമ) ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ, ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2, ധീവര, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ (ഈഴവ/തിയ്യ ബില്ലവ), കെയർ ടേക്കർ (വനിത) ഈഴവ/തിയ്യ/ബില്ലവ/ഹിന്ദു നാടാർ, പ്യൂൺ-വാച്ച്മാൻ (കെ.എസ്.എഫ്.ഇയിലെ പാർട്ട് ടൈം ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം -എസ്.ഐ.യു.സി നാടാർ/ഈഴവ/തിയ്യ/ബില്ലവ/പട്ടിക വർഗം/മുസ്ലിം/ധീവര/ഒ.ബി.സി/ലാറ്റിൻ കത്തോലിക്കർ/ആംഗ്ലോ ഇന്ത്യൻ/വിശ്വകർമ), ജൂനിയർ ടൈം കീപ്പർ -ലാറ്റിൻ കത്തോലിക്കൻ/ആംഗ്ലോ ഇന്ത്യൻ (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്), ആർകിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ േഗ്രഡ് 2 (എൽ.സി) ആംഗ്ലോ ഇന്ത്യൻ ,അസിസ്റ്റന്റ് ഗ്രേഡ് 2/ജൂനിയർ അസിസ്റ്റന്റ് -മുസ്ലിം, എസ്.ടി, ഫീൽഡ് ഓഫിസർ -ഈഴവ/തിയ്യ/ബില്ലവ, സെയിൽസ്മാൻ/വിമൻ ഗ്രേഡ് 2 എസ്.സി/ഇ.ടി.ബി , സെയിൽസ് അസിസ്റ്റന്റ് (പുരുഷന്മാർ) എസ്.സി.
ജനറൽ റിക്രൂട്ട്മെന്റ് (ജില്ലതലം): ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മീഡിയം (ഒഴിവുകൾ 14 ജില്ലകളിലും) ഫിസിക്കൽ സയൻസ്-(കന്നട മാധ്യമം-കാസർകോട്) തമിഴ് മാധ്യമം -പാലക്കാട്), സോഷ്യൽ സയൻസ് (മലയാളം മാധ്യമം -തസ്തിക മാറ്റം വഴി- കോട്ടയം, കാസർകോട്), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ -എൽ.പി.എസ്/തസ്തികമാറ്റം വഴി -കണ്ണൂർ (വിദ്യാഭ്യാസ വകുപ്പ്),ഫാർമസിസ്റ്റ് (മോഡേൺ മെഡിസിൻ -തൃശൂർ, കോഴിക്കോട്) (തദ്ദേശ സ്വയംഭരണം), ആയുർവേദ തെറപ്പിസ്റ്റ് കണ്ണൂർ, ഫാർമസിസ്റ്റ് ഗ്രേഡ്-2 (സിദ്ധ ഇടുക്കി),ലൈൻമാൻ -തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട് (പൊതുമരാമത്ത് -ഇലക്ട്രിക്കൽ വിഭാഗം).
കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in/recruitment സന്ദർശിക്കേണ്ടതാണ്.