പിജിമെറിൽ സീനിയർ റസിഡന്റ്സ് മെഡിക്കൽ ഓഫിസർ
November 16, 2024കേന്ദ്രസർക്കാറിന് കീഴിൽ ചണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (പിജിമെർ) താഴെ പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
സീനിയർ റസിഡന്റ്സ് – ഒഴിവുകൾ 109, ജൂനിയർ/സീനിയർ ഡെമോൺസ്ട്രേറ്റർ 10 (വിവിധ സ്പെഷാലിറ്റികളിലാണ് അവസരം). സീനിയർ മെഡിക്കൽ ഓഫിസർ 1. ഈ തസ്തികകളിലേക്കുള്ള നിയമനം പിജിമെർ, ചണ്ഡിഗഢിലാണ്.
പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (പി.ജി.ഐ) സാറ്റലൈറ്റ് സെന്റർ, സാൻഗ്രീറിൽ (പഞ്ചാബ്) സീനിയർ റസിഡന്റ്സ് തസ്തികയിൽ 10 ഒഴിവുകളും സീനിയർ മെഡിക്കൽ ഓഫിസർ തസ്തികയിൽ ഒരൊഴിവും ലഭ്യമാണ്.
പരമാവധി മൂന്നു വർഷത്തേക്കാണ് നിയമനം. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടക്കം വിശദമായ വിജ്ഞാപനം (പരസ്യനമ്പർ PGI/RC/046/2024/3368) www.pgimer.edu.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റിൽ ഹോം പേജിലെ റിക്രൂട്ട്മെന്റ് ലിങ്ക് വഴി ഓൺലൈനായി നവംബർ 24 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
അപേക്ഷാഫീസ് 1500 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 800 രൂപ. ട്രാൻസാക്ഷൻ ചാർജ് കൂടി നൽകേണ്ടിവരും. ഭിന്നശേഷിക്കാരെ (പി.ഡബ്ല്യു.ബി.ഡി) ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനായുള്ള 75 മാർക്കിന്റെ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് ബംഗളൂരു, ചണ്ഡിഗഢ്, ഡൽഹി, കൊൽക്കത്ത നഗരങ്ങളിൽ ഡിസംബർ ആറിന് നടത്തും. അഡ്മിറ്റ് കാർഡുകൾ യഥാസമയം വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം.