
കേന്ദ്ര മിനി രത്ന കമ്പനിയായ നോർതേൺ കോൾ ഫീൽഡ്സ് ലിമിറ്റഡ് ടെക്നീഷ്യൻ-ഫിറ്റർ/ഇലക്ട്രീഷ്യൻ/വെൽഡർ ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് മധ്യപ്രദേശ്/ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കൽക്കരി ഖനികളിലും മറ്റും ടെക്നീഷ്യന്മാരായി സ്ഥിരനിയമനം ലഭിക്കും. ആകെ 200 ഒഴിവുകളുണ്ട്.
എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായി ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത (എൻ.സി.വി.ടി/എസ്.സി.വി.ടി) ഐ.ടി.ഐ സർട്ടിഫിക്കറ്റും ഒരുവർഷത്തിൽ കുറയാത്ത അപ്രന്റിസ് ട്രെയിനിങ് സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
ഒഴിവുകൾ: ടെക്നീഷ്യൻ-ഫിറ്റർ ട്രെയിനി തസ്തികയിൽ എസ്കവേഷൻ കേഡറിൽ 66, ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ കേഡറിൽ 29, ഇലക്ട്രീഷ്യൻ ട്രെയിനി-എസ്കവേഷൻ 14, ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ 81; വെൽഡർ ട്രെയിനി-എസ്കവേഷൻ 10. ഒഴിവുകളിൽ എസ്.സി/എസ്.ടി/ഒ.ബി.സി-നോൺ ക്രീമിലെയർ, ഇ.ഡബ്ല്യു.എസ്/ഭിന്നശേഷിക്കാർ/വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണം ലഭിക്കും.
ഒരുവർഷത്തെ പരിശീലനകാലത്ത് ഫിറ്റർ, ടെക്നീഷ്യൻ ട്രെയിനികൾക്ക് പ്രതിദിനം 1583 രൂപയും വെൽഡർ ട്രെയിനികൾക്ക് 1536 രൂപയും അടിസ്ഥാന ശമ്പളം ലഭിക്കും. ഇതിനുപുറമെ ഡി.എ, എച്ച്.ആർ.എ, ചികിത്സാ സഹായം മുതലായ ആനുകൂല്യങ്ങളുമുണ്ട്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://www.nclcil.in/detail/173457/recruitment ൽ ലഭിക്കും.