
എം.ജി
പരിസ്ഥിതി ശാസ്ത്രത്തില്‍ പി.ജി
പരിസ്ഥിതി ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അവസരം. ഏതെങ്കിലും ശാസ്ത്ര വിഷയത്തില്‍ ബി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് ആദ്യ രണ്ടു പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. ജിയോളജിയില്‍ ബിരുദമുള്ളവരെയാണ് എം.എസ്.സി ജിയോളജിക്ക് പരിഗണിക്കുന്നത്.
cat.mgu.ac.in വഴി മെയ് 20 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് ses.mgu.ac.in ഇമെയില്‍: ses@mgu.ac.in. ഫോണ്‍-0481 2733369
എം.എസ്.സി കെമിസ്ട്രി; അപേക്ഷിക്കാം
രാജ്യാന്തര നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ എംഎസ്സി പഠിക്കാം. കെമിസ്ട്രിയില്‍ ഇന്‍ഓര്‍ഗാനിക്, ഓര്‍ഗാനിക്, ഫിസിക്കല്‍, പോളിമെര്‍ വിഭാഗങ്ങളിലെ എംഎസ്സി പ്രോഗ്രാമുകള്‍ക്ക് പ്രവേശനത്തിന് മെയ് 20 വരെ അപേക്ഷിക്കാം.
ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നിക്ക്സില് ഹ്രസ്വകാല കോഴ്സുകളുമുണ്ട്. cat.mgu.ac.in വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍-8185998052, 9446125075, 9495607297. വെബ് സൈറ്റ് : scs.mgu.ac.in. . ഇമെയില്‍: scs@mgu.ac.in.
എം.എഡ്
മഹാത്മാഗാന്ധി സര്‍വകലാശാലാ കാമ്പസിലെ സ്കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സസില്‍ എംഎഡ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. 2025 മെയ് 30, 31 തീയ്യതികളില്‍ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
അവസാന വര്‍ഷ ബിഎഡ് വിദ്യാര്‍ഥികളെയും പരിഗണിക്കും. അവസാന തീയതി 2025 മെയ് 20. പ്രവേശനം ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം ഇ-ഗ്രാന്റ്സ് സ്കോളര്‍ഷിപ്പ് ലഭിക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍(cat.mgu.ac.in)
എം.എസ്.സി സൈക്കോളജി
സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ എംഎസ്സി സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. cat.mgu.ac.in വഴി മെയ് 20 വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്സൈറ്റ്:sobs.mgu.ac.in, ഫോണ്‍-0481 2733369